വട്ടിയൂർക്കാവിൽ തനിക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചു; പാർട്ടിയെ വെട്ടിലാക്കി കെ. മുരളീധരൻ


2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് കെ. മുരളീധരൻ. ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെ മത്സരിച്ചതിന്‍റെ പേരിലാണ് പിന്തുണ ലഭിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി. 2016 വരെ കോൺഗ്രസിനെ പിന്തുണച്ചിരുന്നില്ല. 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിന് പിന്തുണ നൽകുന്നുണ്ട്. കോൺഗ്രസിനെ പിന്തുണക്കുക എന്നത് വെൽഫെയർ പാർട്ടിയുടെ ദേശീയ നയമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

ഔദ്യോഗികമല്ലെങ്കിലും കോൺഗ്രസിൽ 2026 ലെ മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി പോലും ചർച്ച ആരംഭിച്ച ദിവസങ്ങളാണ്. അതിനിടയിലാണ് പാർട്ടിയെ ആകെ വെട്ടിലാക്കി കെ മുരളീധരന്റെ പുതിയ പരാമർശം.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഐഎം നേതാക്കൾ എല്ലാവരും കഴിഞ്ഞ ദിവസങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുടെ പേരിൽ കോൺഗ്രസിനെ വിമർശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം മുതൽ രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ വിജയം വരെ ജമാഅത്തെ ഇസ്ലാമി പിന്തുണ കൊണ്ട് എന്നതായിരുന്നു സിപിഐഎം പ്രചരണം. സിപിഐഎമ്മിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരികെ എത്തിക്കാനുള്ള സി.പി.ഐ എമ്മിൻ്റെ ശ്രമം എന്നായിരുന്നു കോൺഗ്രസ് പ്രതിരോധം. വി.ഡി സതീശനെയും, രമേശ് ചെന്നിത്തലയേയും ഒപ്പം കോൺഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിൽ ആക്കുന്നതാണ് കെ മുരളീധരന്റെ പ്രതികരണം. വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ മുരളീധരന്റെ പരാമർശം പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവയ്ക്കും.

മലബാറിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണവുമായി ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വനിതാ പ്രവർത്തകർ ജനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യേണ്ടതാണെന്ന് അവർ വ്യക്തമാക്കിയതായും എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.

article-image

aeswsasweaeqswas

You might also like

Most Viewed