നിശബ്ദരാക്കപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും എം.ടി ശബ്ദം നൽകി
എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒരാളായ എം.ടിയുടെ വിയോഗത്തിൽ ദുഖമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു. എം.ടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയെന്നും ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ‘മനുഷ്യവികാരങ്ങളെ ആഴത്തില്‍ വിലയിരുത്തിയ അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. ഇനിയും ഒരുപാടുപേരെ പ്രചോദിപ്പിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിശബ്ദരാക്കപ്പെട്ടവര്‍ക്കും അദ്ദേഹം ശബ്ദം നല്‍കി. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു’ -മോദി എക്സിൽ കുറിച്ചു.
അതേസമയം മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായൊന്ന് കാണാൻ കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യിൽ പ്രമുഖരടക്കം നാതുറകളിലുള്ളവർ ഒഴുകിയെത്തുകയാണ്. വ്യാഴാഴ്ച പുലർച്ചെ 5.30ന് തന്നെ നടൻ മോഹൻലാൻ ‘സിതാര’യിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, സംവിധായകൻ ഹരിഹരൻ, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
asasadsads