പെൻഷൻ തട്ടിപ്പ്; ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ നടപടി


 

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെയാണ് വകുപ്പുതല നടപടി വരുക. അനർഹമായി തുക കൈപ്പറ്റിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്‍റുമാരും അടക്കമുള്ളവരുണ്ട്. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയെന്ന് ധനവകുപ്പ് കണ്ടെത്തിയ 1458 സർക്കാർ ജീവനക്കാരിൽ ഏറെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പും, പൊതുഭരണ വകുപ്പുമാണ് തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുത്തത്.

article-image

DFSDFS

You might also like

Most Viewed