വന നിയമ ഭേദഗതിയില്‍ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്


ഏറ്റവുമധികം വിമര്‍ശനമുയര്‍ന്ന ചില വ്യവസ്ഥകളിലാകും മാറ്റം വരുത്തുക. പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും ഇക്കാലയളവില്‍ അഭിപ്രായം അറിയിക്കാം. വന നിയമ ഭേദഗതിയില്‍ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്ത് പരിഗണനയിലുണ്ട്. കേരളാ കോണ്‍ഗ്രസ് -എം മുഖ്യമന്ത്രിയെ കണ്ട് രൂക്ഷമായ എതിര്‍പ്പറിയിച്ചതിന് പിന്നാലെയാണ് നീക്കം. ഏറ്റവുമധികം വിമര്‍ശനമുയര്‍ന്ന ചില വ്യവസ്ഥകളിലാകും മാറ്റം വരുത്തുക. ഡിസംബർ 31 വരെ ഇത് സംബന്ധിച്ച ഹിയറിംഗ് നടക്കും. പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും ഇക്കാലയളവില്‍ അഭിപ്രായം അറിയിക്കാം. ശേഷം നിയമത്തിന്‍റെ കരടില്‍ മാറ്റം വരുത്തും.

വനം ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്ന നിയമഭേദഗതിയിലെ വകുപ്പ് 63(2) അടക്കമുള്ള ചില വ്യവസ്ഥകളാണ് പുനഃപരിശോധിക്കുക. ഫോറസ്റ്റ് ഓഫീസര്‍മാരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ തടസം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വന്നാല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു പുതിയ വ്യവസ്ഥ.

article-image

AESWFEWAS

You might also like

Most Viewed