സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി തന്നെ തിരഞ്ഞെടുത്തത് ഐക്യകണ്ഠേന ; കെ റഫീഖ്


സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി തന്നെ തിരഞ്ഞെടുത്തത് ഐക്യകണ്ഠേനയെന്ന് കെ റഫീഖ്. വിയോജിപ്പിന്റെ പ്രശ്നമേ ഉണ്ടായിരുന്നില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി വയനാടിന്റെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്നും കെ റഫീഖ് പറഞ്ഞു. വിഭാഗീയത രൂക്ഷമായിരുന്ന വയനാട് സിപിഐഎമ്മിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടന്നിരുന്നു. എന്നാൽ തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായാണ് എന്നാണ് കെ റഫീഖ് പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങൾ താമസിക്കുന്ന ജില്ല എന്നതിനാൽ പാർട്ടി ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടും. പാർട്ടിക്ക് നിലവിൽ വലിയ മുന്നേറ്റം ജില്ലയിലുണ്ട് എന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും കെ റഫീഖ് പറഞ്ഞു.

ഇന്നലെ സമാപിച്ച സിപിഐഎം വയനാട് ജില്ല സമ്മേളനത്തിലാണ് കെ റഫീഖിനെ ജില്ല സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും കെ റഫീഖിനെ പിന്തുണച്ചതായാണ് സമ്മേളനത്തിൽ നിന്നും ലഭിച്ച വിവരം.

article-image

aswasadsasw

You might also like

Most Viewed