വയനാട് സിപിഐഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖ്
വയനാട് സിപിഐഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖ് സ്ഥാനമേറ്റു. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സമ്മേളനത്തിൽ പി ഗഗാറിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്.
വയനാടിന്റെ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
ZASSW