വി.ഡി. സതീശന്‍ അഹങ്കാരത്തിന്‍റെ ആള്‍രൂപം: വെള്ളാപ്പള്ളി നടേശന്‍


പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ അഹങ്കാരത്തിന്‍റെ ആള്‍രൂപമെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. തറ-പറ പറയുന്ന, ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശന്‍. താനാണ് രാജാവ് എന്ന ഭാവത്തിലാണ് സതീശന്‍റെ പ്രവര്‍ത്തനം. കെപിസിസി പ്രസിഡന്‍റിനെ മൂലയില്‍ ഇരുത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്. കോണ്‍ഗ്രസിലെ ഒരുപാട് ആളുകള്‍ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കാമെന്നാണ് പറഞ്ഞത്. എന്‍എസ്എസും ചെന്നിത്തലയും തമ്മില്‍ അണ്ണനും തമ്പിയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

article-image

asadefsadfsdf

You might also like

Most Viewed