വര്‍ഗീയ വോട്ട് വാങ്ങിയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചത്; വിജയരാഘവനെ പിന്തുണച്ച് സിപിഎം
എ.വിജയരാഘവന്‍റെ വര്‍ഗീയ പരാമര്‍ശത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വര്‍ഗീയ വോട്ട് വാങ്ങിയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചതെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. വിജയരാഘവന്‍റെ വിമര്‍ശനം മുസ്‌ലീം സമുദായത്തിന് എതിരാണെന്ന് എങ്ങനെ പറയാന്‍ കഴിയും. മുസ്‌ലീം സമുദായം മഹാഭൂരിപക്ഷവും സെക്കുലര്‍ സ്വഭാവമുള്ളവരാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോണ്‍ഗ്രസെന്നും ഗോവിന്ദന്‍ പറഞ്ഞു.
ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയോട് തങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ല. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചാല്‍ അത് മുസ്ലീം വിമര്‍ശനമല്ല. ലീഗ് വര്‍ഗീയകക്ഷിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
dafsgds