കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ തൂങ്ങിമരിച്ചു


ഇടുക്കി: സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ തൂങ്ങിമരിച്ചു. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ കട്ടപ്പന മുളങ്ങാശേരിയില്‍ സാബു ആണ് മരിച്ചത്. സമീപത്ത് താമസിക്കുന്ന ആളുകളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയില്‍ ഒരു വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു സാബു.

25 ലക്ഷത്തോളം രൂപ സാബുവിന് ബാങ്കിൽനിന്ന് തിരികെ ലഭിക്കാനുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. നിക്ഷേപത്തുക ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ചയും ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല. ഇതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

article-image

cxzvcv

You might also like

Most Viewed