സാക്ഷി കൂറുമാറി; ബലാത്സംഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു
ബലാത്സംഗക്കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോൺസണിന്റെ മാനേജർ ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണി ആക്കിയെന്നും അബോർഷൻ ചെയ്യിപ്പിച്ചെന്നുമായിരുന്നു കേസ്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴി എടുത്തതെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. സാക്ഷി കൂറുമാറിയതും കേസിൽ നിർണായകമായി.
പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൺസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. നേരത്തെ വീട്ടു ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ സഹായം നൽകിയ കേസിലും മാവുങ്കലിനെ പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കേസിൽ മോൺസൺ മാവുങ്കലിനെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോൺസണെ വെറുതെ വിടുവാനും ഒന്നാം പ്രതിയായ ജോഷിയെ ജോഷിക്ക് പതിമൂന്നര വർഷം കഠിനതടവും 35000 രൂപ പിഴയും കോടതി വിധിക്കുകയായിരുന്നു.
ംെോ്ിേ്ിേോ്ിേ