ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്


ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. അപകടത്തിൽ ആറു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഉടൻ തന്നെ മറ്റു വാഹനങ്ങളിലെത്തിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി.21 തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൊടികുത്തിക്ക് സമീപത്ത് വച്ച് ഇറക്കത്തിൽ ബ്രൈക്ക് നഷ്ടപ്പെട്ട് വാഹനം റോഡരുകിലെ തിട്ടയിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

article-image

aeqwerswderw

You might also like

Most Viewed