ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കൾ നിരവധിയുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട് : സാന്ദ്ര തോമസ്


ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ടെന്നും പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണെന്നും നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയ നടപടി എറമാകുളം സബ് കോടതി ഇന്നലെ റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്നാണ് സാന്ദ്ര ഇതിനെ വിശേഷിപ്പിക്കുന്നത്.

അടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സംഘടിതമായി ഒരു സ്ത്രീക്കെതിരെ ചെയ്ത അനീതിയോട് പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. വനിത പ്രൊഡ്യൂസേഴ്സ് മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംഘടനയ്‌ക്കെതിരെ ഭൂരിഭാഗം പ്രൊഡ്യൂസേഴ്സ് നിലപാട് സ്വീകരിക്കാത്തത് ഭയം കൊണ്ട് മാത്രമാണ്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും താന്‍ പിന്നോട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി. തന്നെപ്പോലെ ഇനിയും നിര്‍മാതാക്കള്‍ മുന്നോട്ടുവരാനുണ്ട്. വൈകാതെ ഇവരുടെ ഗോപുരം ഇടിഞ്ഞുവീഴുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

article-image

waasasw

You might also like

Most Viewed