കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടൊനുബന്ധിച്ച് അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ചു കൊണ്ട് "സ്നേഹസ്പർശം" എന്നപേരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡിസംബർ 31 വരെ സൗജന്യമായി ആവശ്യമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൽട്ടേഷനും നൽകി. 30 ദിനാറിനു മേൽ ചെലവ് വരുന്ന ടെസ്റ്റുകളാണ് ക്യാമ്പിൽ നൽകിയത്. 500ൽ പരം പങ്കെടുത്ത ക്യാമ്പിൽ വിറ്റാമിൻ ഡി, വിറ്റാമിൻ B12,തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ മിതമായി നിരക്കിൽ പരിശോധിക്കാനുള്ള സൗകര്യവും ഡിസ്‌കൗണ്ട് കാർഡുകളും ആശുപത്രി അധികൃതർ നൽകി.

ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ആശുപത്രി പ്രതിനിധികളായ ഉണ്ണികൃഷ്ണൻ, നൗഫൽ എന്നിവരും പങ്കെടുത്ത പരിപാടിയിൽ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ് നന്ദി രേഖപെടുത്തി.

 

article-image

ോേൈോൈേൗോൈ

article-image

ോൗൈോാൗൈാൗൈോ

You might also like

Most Viewed