ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്


തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായി കറുത്ത വസ്ത്രത്തിന് വിലക്ക്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സ്കൂൾ അധികൃതർ സർക്കുലർ പുറത്തിറക്കിയത്. രക്ഷിതാക്കൾ ബുധനാഴ്ച കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. ബുധനാഴ്ച നടക്കുന്ന സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്.

സ്കൂളിന്റെ 46-ാമത് വാർഷികാഘോഷമാണ് നടക്കുന്നത്. വൈകുന്നേരം നടക്കുന്ന പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിൽ പരാമർശിക്കുന്നുണ്ട്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുതെന്നുമാണ് സർക്കുലറിൽ പറയുന്നത്.

article-image

desdsdsadsas

You might also like

Most Viewed