സിഐസി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് സെന്റര്‍ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ല അല്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. സിഐസി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ല. സെനറ്റിലും സിന്‍ഡിക്കേറ്റിലും സ്ത്രീകളെ ഉള്‍പ്പെടുത്തരുതെന്ന സമസ്തയുടെ നിര്‍ദേശം പ്രായോഗികമല്ല. സമസ്തയുടെ ശൈലികളില്‍ മാറ്റം വേണമെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു.
പുരോഗമന ചിന്താഗതിയുള്ളവരെ സമസ്ത മുശാവറയില്‍ ഉള്‍പ്പെടുത്തണം. സമ്‌സതയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സിഐസി പ്രവര്‍ത്തിക്കുന്നത്. സലഫിയെന്ന് മുദ്രകുത്തി സുന്നിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും ഹക്കിം ഫൈസി ആദൃശ്ശേരി പറഞ്ഞു. 'സിഐസി ഭരണഘടന അനുസരിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ സെനറ്റ്, സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുക്കും. പങ്കെടുക്കരുതെന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. ശൈലീ മാറ്റം ആവശ്യമാണ്. ആശയവും ആദര്‍ശവും അംഗീകരിച്ച് പ്രവര്‍ത്തിക്കണം', ഹക്കിം ഫൈസി ആദൃശ്ശേരി പ്രതികരിച്ചു. സിഐസി-സമസ്ത തര്‍ക്കത്തിനിടെയാണ് ആദൃശ്ശേരിയുടെ പ്രതികരണം.
SAASAS