മധുവിനെ കാണാനെത്തി പഴയകാല നായികമാര്‍


മധുവിനെ കാണാനെത്തി പഴയകാല നായികമാര്‍. തിരുവനന്തപുരം കണ്ണൻമൂലയിലെ വീട്ടിലെത്തിയാണ് പഴയകാലത്തെ സൂപ്പർ നായികമാർ മധുവിനെ കണ്ടത്. കെആർ വിജയ, റോജ രമണി, ഉഷാ കുമാരി, രാജശ്രീ, ഹേമ ചൗധരി, റീന, ഭവാനി എന്നിവരാണ് മുതിർന്ന നടന്റെ വീട്ടിലെത്തിയത്. പഴയകാലത്തെ ഓർമകളും അനുഭവങ്ങളും പങ്കുവച്ച് നായകന് ചുറ്റും നായികമാർ ഒത്തുകൂടി. ഒരാൾ പറഞ്ഞുതീരുമ്പോൾ അടുത്തയാൾ സംസാരിച്ചുതുടങ്ങും. അങ്ങനെ ഏറെ നേരം അവരുടെ ഓർമ പുതുക്കൽ നീണ്ടു. വർത്തമാനങ്ങളും ചിരികളുമായി ഒരുപാട് സമയം ചെലവിട്ടു. അവരുടെ മധുര ഓർമകളും കഥകളും കൊണ്ട് സ്വീകരണമുറി നിറഞ്ഞിരുന്നു.

ആദരവിന്റെ പൊന്നാടയും സ്നേഹത്തിന്റെ പൂക്കളും നൽകി നായികമാർ മധുവിനെ ആദരിച്ചു. തന്നെ കാണാനായി ഇവരെല്ലാം വന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നായികമാരെ സന്ദർശിച്ചതിന് ശേഷം മധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

article-image

dsewsdrewsqwwa

You might also like

Most Viewed