കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് മാറി നൽകി


കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതർ മരുന്ന് മാറി നൽകി. 61 കാരിക്ക് നല്‍കേണ്ട മരുന്നാണ് അനാമികയ്ക്ക് നല്‍കിയത്. പന്ത്രണ്ടാം തിയ്യതിയാണ് അനാമിക മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. അന്നെടുത്ത എക്സ് റേ പ്രകാരം അനാമികയുടെ ഡിസ്കിന് ബൾജ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ ശേഷം അനാമിക എക്സ് റേ പരിശോധിച്ചപ്പോളാണ് പേരും വയസും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഈ സമയത്തെല്ലാം താൻ കടുത്തവേദന അനുഭവിക്കുകയായിരുന്നുവെന്നും അനാമിക പറയുന്നു.

അടുത്ത ദിവസം തന്നെ ആശുപത്രിയിലെത്തി അനാമിക പരാതി നൽകുകയും ചെയ്തു. തിരക്കിനിടയിൽ പറ്റിപ്പോയതാണെന്നും പ്രശ്നമാക്കരുത് എന്നുമായിരുന്നു അധികൃതരുടെ മറുപടി. എക്സ് റേ റിപ്പോർട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. ലതിക എന്നയാളുടെ റിപ്പോർട്ട് ആണ് അനാമികയ്ക്ക് മാറിനൽകിയത്.

article-image

sasadass

You might also like

Most Viewed