കെഎസ്ആർടിസിയിൽ ടിക്കറ്റിതര വരുമാനം വർധിപ്പിക്കും: മന്ത്രി ഗണേഷ് കുമാർ
കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്നും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെഎസ്ആർടിസിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന യാത്രാ ഫ്യുവൽസ് പദ്ധതിയിൽ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ൽ ഔട്ട്‍ലെറ്റുകളാണ് സ്ഥാപിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽഎൻജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഔട്ട്‍ലെറ്റുകളിൽ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
BN BJMFGFG