വിദേശത്ത് പോവാൻ വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റ്: സൂത്രധാരൻ അറസ്റ്റിൽ
ജില്ലയിലെ പ്രമുഖ മെഡിക്കൽ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ സൂത്രധാരൻ നിസാർ സാംജെയെ മലപ്പുറം സൈബർ പൊലീസ് മുംബൈയില്‍ അറസ്റ്റു ചെയ്തു. ഗൾഫ് നാടുകളിലേക്ക് പോകുന്നവർക്ക് വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കൽ ചെക്കപ്പിന്റെ രേഖകൾ പ്രമുഖ സ്ഥാപനത്തിന്റെ പേരിൽ ഉണ്ടാക്കി നൽകിയ കേസിലെ പ്രധാനിയാണിയാൾ. മെഡിക്കല്‍ സെന്ററിന് അനുവദിച്ച Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ ഹാക്ക് ചെയ്ത് മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നാണ് കേസ്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 11 പേർ നേരത്തെ അറസ്റ്റിലായിരുന്നു.
SDFDESWAAS