നടിയെ ആക്രമിച്ച കേസ്; വിചാരണ തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത


കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നുമാണ് ആവശ്യം. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും.

കഴിഞ്ഞ ദിവസമാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ നടക്കുന്നത്. നടൻ ദിലീപ് ഉൾപ്പെടെ ഒന്പത് പേരാണ് കേസിലെ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

article-image

ASAS

You might also like

Most Viewed