പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല, അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. താൻ പാർട്ടിയെയോ പ്രതിപക്ഷ നേതാവിനെയൊ ആക്ഷേപിച്ചിട്ടില്ലെന്നും മനസിൽ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നും
ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. കൂടുതൽ ചർച്ചകൾക്കില്ലെന്നും പറഞ്ഞത് എൻറെ ഒരു വിഷമം മാത്രമാണെന്നും പാർട്ടിക്കുള്ളിൽ എല്ലാം പറയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തന്നെ മാറ്റി നിർത്താനും അവഗണിക്കാനും തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഒരു എംഎൽഎ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് താൻ തുറന്നുപറഞ്ഞത്. അല്ലാതെ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ അത് വലിയൊരു കാര്യമാക്കി എടുക്കേണ്ട കാര്യമില്ല. പ്രചരണത്തിൽ എന്തുകൊണ്ട് സജീവമായില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് ചെയ്തത് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അതേസമയം, ഈ വിഷയം പാർട്ടിക്കകത്ത് തന്നെ ഒരു വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കണം എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ എല്ലാവരും തന്നെ.
aqweqwreqwsaqw