കരുവന്നൂർ ബാങ്കിൽ വീണ്ടും പരിശോധനയുമായി ഇഡി; അനധികൃത വായ്പക്കാരുടെ സ്വത്ത് കണ്ടുകെട്ടും
കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബാങ്കിൽ വീണ്ടും പരിശോധനയുമായി ഇഡി. ബാങ്ക് പരിധിക്കു പുറത്തുള്ളവരുടെ ലോൺ വിശദാംശങ്ങൾ ശേഖരിച്ചു. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം. തട്ടിപ്പ് നടന്ന കാലത്ത് കരുവന്നൂർ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് വായ്പ അനുവദിച്ചിരുന്നു. എന്നാൽ എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്നാണ് വിവിധ ഏജൻസികൾ കണ്ടെത്തിയത്.
അതേസമയം, കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം.
dsfdfsadsasdas