ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതി ;രമേശ് ചെന്നിത്തല
ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറായില്ലെന്നും സർക്കാർ നീക്കം അദാനിമാർക്ക് കോടികളുടെ ലാഭമുണ്ടാക്കി നൽകാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കരാർ എഴുതിയ ആൾ തന്നെയാണ് ഇപ്പോൾ റദ്ദാക്കാൻ പറയുന്നത്. 2042 വരെ 4 രൂപ 29 പൈസക്ക് കിട്ടേണ്ട വൈദ്യുതി ആണ് ഇല്ലാതെയാക്കിയത്. ഈ അഴിമതിക്ക് പിന്നിൽ വലിയ പവർ ബ്രോക്കർമാരെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി പറയുന്നത് താൻ ഒന്നും അറിഞ്ഞില്ല എന്നാണ്. അങ്ങനെയെങ്കിൽ എന്തിനാണ് മന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയെ പരസ്യ സംവാദത്തിനും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
asaswqaswas