ഉമ്മൻചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകനെ അവഗണിക്കരുത്’; ചെറിയാന്‍ ഫിലിപ്പ്


 

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ. കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണം.

ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഇല്ലാതായ എ ഗ്രൂപ്പിന്‍റെ പിന്തുടർച്ചാവകാശത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്. ഒരു ഗ്രൂപ്പുമില്ലാതെ കോൺഗ്രസുകാർ ഒറ്റകെട്ടായി പോകണമെന്നാണ് എല്ലാ പ്രവർത്തകരുടെയും അഭിപ്രായമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

article-image

adsaswasw

You might also like

Most Viewed