സിപിഐഎം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി; കൊല്ലത്ത് പതാക കൊടിയേറി
സിപിഐഎം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം. കൊല്ലത്ത് മുതിർന്ന നേതാവ് പി രാജേന്ദ്രൻ പതാക ഉയർത്തി. സിപിഐഎം പിബി അംഗം എംഎ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് മുതൽ ഡിസംബർ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നത്.
വിഭാഗീതയതയെ പിരിച്ചുവിട്ട കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയ്ക്ക് കീഴിലുള്ള പ്രതിനിധികളാരും സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. മൂന്നുദിവസത്തെ സമ്മേളനത്തിൽ 450 പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ, കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം സ്വരാജ് എന്നിവർ പങ്കെടുക്കും. സമ്മേളന നഗറിൽ പൊതുസമ്മേളനം 12-ന് വൈകിട്ട് 4.30ന് ചേരും.
സംസ്ഥാനത്തെ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് സിപിഐഎം ജില്ലാ സമ്മേളനങ്ങളിലേയ്ക്ക് കടന്നിരിക്കുന്നത്.
സിപിഐഎം ജില്ലാ സമ്മേളനങ്ങളുടെ സമയക്രമം
കൊല്ലം, കൊട്ടിയം - ഡിസംബര്‍ 10, 11, 12
തിരുവനന്തപുരം, കോവളം- ഡിസംബര്‍ 21, 22, 23
വയനാട്, ബത്തേരി - ഡിസംബര്‍ 21, 22, 23
പത്തനംതിട്ട, കോന്നി - ഡിസംബര്‍ 28, 29, 30
മലപ്പുറം, താനൂര്‍ - ജനുവരി 1, 2, 3
കോട്ടയം, പാമ്പാടി - ജനുവരി 3, 4, 5
ആലപ്പുഴ, ഹരിപ്പാട് - ജനുവരി 10, 11, 12
പാലക്കാട്, ചിറ്റൂര്‍ - ജനുവരി 21, 22, 23
എറണാകുളം - ജനുവരി 25, 26, 27
കോഴിക്കോട്, വടകര - ജനുവരി 29, 30, 31
കണ്ണൂര്‍, തളിപ്പറമ്പ് - ഫെബ്രുവരി 1, 2, 3
ഇടുക്കി, തൊടുപുഴ - ഫെബ്രുവരി 4, 5, 6
കാസര്‍കോട്, കാഞ്ഞങ്ങാട് - ഫെബ്രുവരി 5, 6, 7
തൃശൂര്‍, കുന്നംകുളം - ഫെബ്രുവരി 9, 10, 11
CPIM district conferences started
ASDADSADSADS