നൃത്തം ചിട്ടപ്പെടുത്താന്‍ അഞ്ച് ലക്ഷം ആവശ്യപ്പെട്ടു; പ്രമുഖ നടിക്കെതിരേ ശിവൻകുട്ടി
തിരുവനന്തപുരം:
സ്‌കൂള്‍ കലോത്സവ ഉദ്ഘാടനത്തിന് നൃത്തം ചിട്ടപ്പെടുത്താന്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിലൂടെ വളര്‍ന്നുവന്ന് സിനിമയില്‍ പ്രശസ്തയായ നടിയാണ് പണം ആവശ്യപ്പെട്ടത്. നടിക്ക് അഹങ്കാരവും പണത്തോട് ആര്‍ത്തിയുമാണ്. സഹകരിക്കേണ്ടെന്ന് പറഞ്ഞ് അവരെ ഒഴിവാക്കി. നടിയുടെ പേര് തത്ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. വെഞ്ഞാറമൂട്ടില്‍ വച്ച് നടന്ന സാംസ്‌കാരിക പരിപാടിയില്‍വച്ചാണ് നടിയുടെ പേര് വെളിപ്പെടുത്താതെയുള്ള മന്ത്രിയുടെ പരാമര്‍ശം.
16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
aa