വടകരയിൽ ഒമ്പതുവയസുകാരി കോമാവസ്ഥയിലായ സംഭവത്തിൽ വഴിത്തിരിവ്; അപകടത്തിനിടയാക്കിയ കാർ കണ്ടെത്തി


കോഴിക്കോട് വടകരയിൽ ഒമ്പത് മാസം മുമ്പുണ്ടായ അപകടത്തിൽ വഴിത്തിരിവ്. അപകടത്തിനിടയാക്കിയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഒമ്പതുവയസുകാരി കോമാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരി 17ന് ഉണ്ടായ അപകടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. പുറമേരി സ്വദേശി ഷജീൽ എന്നയാൾ ഓടിച്ച കെ.എൽ. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാർ ആണ് അപകടം വരുത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച ഷജീൽ പിന്നീട് യു.എ.യിലേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി വടകര റൂറൽ എസ്.പി നിധിൻ രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

സ്പെയർപാർട്സ് കടകൾ കേന്ദ്രീകരിച്ചും ഇൻഷുറൻസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണമാണ് പ്രതിയിലെത്താൻ സഹായിച്ചത്. വടകര ചേറോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ 62 കാരിയ മുത്തശ്ശി ബേബി മരിച്ചു. കൊച്ചുമകൾ 9 വയസ്സുകാരിയായ ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. പെൺകുട്ടി 9 മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ വെള്ള കാറാണ് എന്ന സൂചന അല്ലാതെ മറ്റൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. നീണ്ട അന്വേഷണത്തിലൂടെ ആണ് പ്രതിയിൽ എത്തി ച്ചേർന്നതെന്ന് കോഴിക്കോട് റൂറൽ എസ് പി P നിധിൻ രാജ് പറഞ്ഞു.

 ഷജീലും ഭാര്യയും രണ്ടുമക്കളും ഈ കാറിൽ സഞ്ചരിക്കവേയായിരുന്നു അപകടം. പിൻസീറ്റിലിരുന്ന കുട്ടികൾ മുന്നിലിരിക്കാൻ ശ്രമിച്ചുവെന്നും ഡ്രൈവർ ഷജീൽ അതിൽ ഇടപെടുന്നതിനിടെ ശ്രദ്ധ പാളിയാണ് കുട്ടിയെയും അമ്മൂമ്മയെയും ഇടിച്ചതുമെന്നാണ് പൊലീസ് പറയുന്നത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഷജീലിന്റെ ഭാര്യയുടെയും കുട്ടികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയതായി  എസ്.പി നിധിൻ രാജ് അറിയിച്ചു. 

 

article-image

ോ്ാേോാേൈ

You might also like

Most Viewed