നവീന്‍ ബാബുവിന്‍റെ മരണം: സിബിഐയോട് അന്വേഷണത്തിനു തയാറാണോയെന്ന് ഹൈക്കോടതി, കേസ് കൈമാറില്ലെന്ന് സർക്കാർ
നവീന്‍ ബാബുവിന്‍റെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാൻ തയാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നവീന്‍റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. നവീന്‍ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതു ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഭാര്യ കോടതിയെ സമീപിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള കാരണമെന്താണെന്നും ഹർജിക്കാരിയോട് ജസ്റ്റീസ് കൗസർ ഇടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അന്വേഷണം തെറ്റായ ദിശയിലാണ് പോകുന്നതെന്ന് തെളിയിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. കേസ് സിബിഐക്ക് കൈമാറാൻ തയാറാണോയെന്ന് സംസ്ഥാന സർക്കാരിനോടും കോടതി ചോദിച്ചു. അന്വേഷണം കൈമാറാൻ തയാറല്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാമെന്നും സർക്കാർ അറിയിച്ചു. ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്ന് പറഞ്ഞ ഹൈക്കോടതി കേസ് ഡിസംബർ 12ലേക്ക് മാറ്റി.
dsaadfsdfsa