കാഞ്ഞങ്ങാട് പൂച്ചക്കാട് പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം; മന്ത്രവാദിനിയും സംഘവും അറസ്റ്റിൽ
കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ‘ജിന്നുമ്മ’ എന്നറിയപ്പെടുന്ന മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ മൂന്ന് സ്ത്രീകളെയും മന്ത്രവാദിനിയുടെ ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.
2023 ഏപ്രിൽ 14ന് പുലർച്ചെയാണ് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് മൃതദേഹം ഏപ്രിൽ 28ന് ഖബറിടത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കൽ ഡിവൈ.എസ്.പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുൾപ്പെടെയുള്ളവർ ബന്ധുവീട്ടിലുണ്ടായിരുന്ന ദിവസമാണ് ഗഫൂർ ഹാജി മരിച്ചത്.
മനംന