സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്രം
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്ര റെയിൽവേ മന്ത്രാലയം. മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ മാനദണ്ഡപ്രകാരം ഡിപിആർ പുതുക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണം. നിലവിലുള്ള റെയിൽവേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം പദ്ധതിയുടെ ട്രാക്കുകൾ വരാൻ. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളിൽ കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശം.പൂർണ്ണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിർമ്മാണ ഘട്ടത്തിലും ജോലികൾ പൂർത്തിയായതിനുശേഷവും പൂർണ്ണമായ ഡ്രൈനേജ് സംവിധാനം വേണം. നിലവിൽ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് തൃപ്തികരമില്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
aesdfaswa