കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഹൈക്കോടതി പരാമർശത്തിനെതിരേ ഇഡി സുപ്രീംകോടതിയിലേക്ക്


കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിലേക്ക്. പ്രതികൾ കുറ്റം ചെയ്തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്നാണ് ആവശ്യം. പി.ആർ അരവിന്ദാക്ഷന്‍റെയും സി.കെ ജിൽസിന്‍റെയും ജാമ്യ ഉത്തരവിൽ ആയിരുന്നു ഹൈക്കോടതി പരാമർശം. ഹൈക്കോടതിയുടെ പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാൻ ഇഡി ആലോചിക്കുന്നില്ല. പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

article-image

derswdeswedsw

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed