കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു


ആലപ്പുഴ: കളര്‍കോട് കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി വണ്ടാനം മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. ഒന്നാം വർഷ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് പോയ ടവേര കാറുമാണ് കൂട്ടിയിടിച്ചത്. വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി.

വാഹനാപകടത്തിന് കാരണമായത് കനത്ത മഴയാണെന്നും വാഹനത്തില്‍ ഓവര്‍ലോഡായിരുന്നെന്നും 11 പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നാണ് മനസിലാക്കുന്നതെന്നും ആലപ്പുഴ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12 മണിയോടുകൂടി മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്‌കാരം കൊച്ചിയില്‍ തന്നെ നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

article-image

sdfgsgsdf

article-image

sfsdf

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed