ക്ഷേമ പെൻഷൻ തട്ടിപ്പ്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനം


ക്ഷേമ പെൻഷൻ തട്ടിപ്പ്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനംസംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും.

ക്ഷേമപെൻഷൻ തട്ടിയെടുത്തതിൽ സംസ്ഥാന സർക്കാരിന് മുന്നിൽ പരാതി പ്രളയമെന്നാണ് ലഭിക്കുന്ന വിവരം. അനർഹമായ പെൻഷൻ വാങ്ങുന്നുവെന്ന നിരവധി പരാതികൾ സർക്കാരിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികൾ എത്തുന്നത്. ഈ പരാതികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായത്.

article-image

ADEQSWASWDSA

You might also like

Most Viewed