ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ
സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാൽ. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് സുധാകരനെ വേണുഗോപാൽ കണ്ടത്. സുധാകരനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനമെന്ന് കെ.സി വേണുഗോപാലുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുധാകരൻ വിശ്രമത്തിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. കെ.സി വേണുഗോപാലുമായുള്ളത് സ്വാഭാവിക കൂടിക്കാഴ്ചയാണെന്നും തന്‍റെ ആരോഗ്യ വിവരം തിരക്കി വന്നതാണെന്നും ജി. സുധാകരനും വ്യക്തമാക്കി.
qsaqsw