മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രം : വഖഫ് ബോർഡ് ചെയർമാൻ


മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. 12 പേർക്ക് നോട്ടീസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയാണെന്നും ചെയ‍ർമാൻ ചൂണ്ടിക്കാണിച്ചു. കുടിയിറക്കുമെന്ന ചിത്രീകരണം ഉണ്ടായത് എങ്ങനെയന്നറിയില്ല. കുടിയിറക്കൽ നോട്ടീസ് ആർക്കും നൽകിയിട്ടില്ല. രണ്ടു വർഷങ്ങൾക്കു മുമ്പ് ആണ് നോട്ടീസ് അയച്ചതെന്ന് ചൂണ്ടിക്കാണിച്ച എം കെ സക്കീ‍ർ വഖഫ് ബോ‍ർഡ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാൻ പോകുന്നില്ലെന്നും വ്യക്തമാക്കി.

ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനത്തെ എം കെ സക്കീർ സ്വാഗതം ചെയ്തു. കാര്യങ്ങൾ ജഡീഷ്യൽ കമ്മീഷൻ തീരുമാനിക്കട്ടെയെന്നും ജുഡീഷ്യൽ കമ്മീഷനുമായി സഹകരിക്കുമെന്നും എം കെ സക്കീ‍ർ വ്യക്തമാക്കി. വളരെ സത്യസന്ധമായാണ് ഗവൺമെൻറ് മുന്നോട്ടുപോകുന്നത്. അതിലേറെ സത്യസന്ധമായാണ് ബോർഡും പ്രവർത്തിക്കുന്നത്. അനാവശ്യമായ പ്രചരണങ്ങൾ നടത്തി വെറുതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും സക്കീ‍ർ പ്രതികരിച്ചു.

article-image

ssdaeqswas

You might also like

Most Viewed