ഭയം വേണ്ട, സർക്കാർ കൂടെയുണ്ട്; വയനാട് ദുരിത ബാധിതർക്ക് ഉറപ്പ് നൽകി മന്ത്രി


വയനാട്ടിലെ ദുരിത ബാധിതർക്ക് ഭയം വേണ്ടെന്നും സർക്കാർ കൂടെയുണ്ടെന്നും ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. വയനാട്ടിലെ പുനരധിവാസത്തിനായി പ്ലാൻ്റേഷൻ ഭൂമികളെല്ലാം നേരിട്ട് സന്ദർശിച്ചെന്നും അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജൻ വ്യക്തമാക്കി.

പുനരധിവാസത്തിനായി ടൗൺഷിപ്പുണ്ടാക്കാനാണ് ആലോചന. പുനരധിവാസത്തിന് അനുയോജ്യമായ 25 സ്ഥലങ്ങൾ നേരിട്ട് പോയി കണ്ടിരുന്നു. അതിന് ശേഷം ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം അതിൽ ഒമ്പത് സ്ഥലങ്ങൾ അപകടരഹിതമെന്ന് കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. യഥാർത്ഥ ദുരിത ബാധിതരെ കണ്ടെത്താനുള്ള പട്ടിക ഉടൻ തയാറാക്കും. വാടകയ്ക്ക് താമസിക്കുന്നവർ ഭയക്കേണ്ട. സുരക്ഷിതമായി മാറ്റുന്നത് വരെ സിഎംഡിആർഎഫ്എലിൽ നിന്ന് വാടക നൽകും. കൊടുത്തു കൊണ്ടിരിക്കുന്ന എല്ലാ സഹായവും തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉപയോഗ യോഗ്യമല്ലാത്ത സ്ഥലങ്ങൾക്ക് സമീപമുള്ള വീട്ടുകാരെ കൂടി പുനരധിവാസത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

article-image

XCFCDXZZDX

You might also like

Most Viewed