ഹേമ കമ്മിറ്റി കാണിച്ചത് വിശ്വാസ വഞ്ചന; രൂക്ഷ വിമർശനവുമായി നടി മാലാ പാർവതി


ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി നടി മാലാ പാർവതി. ഹേമ കമ്മിറ്റി കാണിച്ചത് വിശ്വാസ വഞ്ചനയാണ്. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും ഹേമ കമ്മിറ്റിയോട് പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവതി. ഒരു ധര്‍മ്മസങ്കടം അനുഭവപ്പെട്ടപ്പോഴാണ് കോടതിയിലേക്ക് പോയത്. ഹേമ കമ്മിറ്റിയെ വിശ്വസിച്ചു. രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എഫ്‌ഐആര്‍ ആയിരിക്കുകയാണ്. കേസുമായി മുന്നോട്ട് പോകാന്‍ അല്ല ഉദ്ദേശിച്ചത്. പഠനം എന്ന നിലയ്ക്കാണ് പറഞ്ഞത്. കേസ് ആവില്ലെന്നാണ് അന്ന് പറഞ്ഞത്', മാലാ പാര്‍വതി വിശദീകരിച്ചു.

സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണസംഘം ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ശല്യം ചെയ്യുകയാണെന്നും കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമായതാണെന്നും മാല പാര്‍വ്വതി പറഞ്ഞു. ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ 10 ന് പരിഗണിക്കും. മാലാപാര്‍വതിയുടെ ഹര്‍ജിയിൽ കക്ഷി ചേരാന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി അപേക്ഷ നല്‍കി.

article-image

adsfaeswdaqwes

You might also like

Most Viewed