വയോജന കമീഷന്‍ രൂപവത്കരിക്കാൻ തീരുമാനിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു


സംസ്ഥാനത്ത് വയോജന കമീഷന്‍ രൂപവത്കരിക്കാൻ തീരുമാനിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു. അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ തീരുമാനിച്ചതായി മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്തകുറിപ്പിൽ അറിയിച്ചു. അതിനു വേണ്ടി വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങള്‍ നല്‍കുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമീഷന്‍ രൂപീകരിക്കുന്നത്. കമീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കമീഷനില്‍ ഒരു ചെയര്‍പേഴ്സനും മൂന്നില്‍ കവിയാത്ത അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിർദിഷ്ട ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നത്. കമീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതി, പട്ടികഗോത്ര വർഗത്തിൽ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ അഡീഷനല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും സെക്രട്ടറി. നിയമ വകുപ്പ് ജോയന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ ഫിനാന്‍സ് ഓഫിസറായും നിയമിക്കണമെന്ന് ഗവർണറോട് ശുപാർശ ചെയ്തതായും കുറിപ്പിൽ പറഞ്ഞു.

article-image

asads

You might also like

Most Viewed