ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ല; ഭീഷണി മുഴക്കി കെ. സുരേന്ദ്രൻ


മാധ്യമപ്രവർത്തകരക്കെതിരെ ഭീഷണി മുഴക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ മറിൽ കള്ള വാർത്തനൽകിയവരെ കൈകാര്യം ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ മറവിൽ നൂറുകണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ മഹാപ്രസ്താനത്തെ കരിവാരിതേയ്ക്കാൻ കഴിഞ്ഞ മൂന്ന് നാല് ദിവസമായി മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിനെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികെട് കാണിച്ച ഒരുത്തനെയും വെറുതെ വിടുകയുമില്ല. ഒരു മഹാപ്രസ്താനത്തെ പൊതു സമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ല. അതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ള വാർത്തകൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊന്പത്തിരിക്കുന്നവർ ആയാലും അവരെ ശരിയായ നിലയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

article-image

asas

You might also like

Most Viewed