സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍
കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പദവി ഒഴിയുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ചുമതലയില്‍ നിന്നും ഒഴിയുന്നത്.
എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. നേരത്തേയും ഇക്കാര്യം പങ്കുവെച്ചിരുന്നു. ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി അടക്കം സംഘാടകനെന്ന നിലയില്‍ ഞാന്‍ സഹകരിച്ചിട്ടുള്ള സംഘടനകളുടെ ചുമതലയില്‍ നിന്നും ഒഴിയുകയാണ്. ഒപ്പം എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ചുമതലയേല്‍പ്പിച്ച മലയാളത്തിലേയും ഇംഗ്ലീഷിലേയും പബ്ലിഷിംഗ് ഹൗസുകളുടേയും എഡിറ്റിംഗ് ജോലികളില്‍ നിന്നും ഒഴിയുന്നുവെന്നും സച്ചിദാനന്ദന്‍ കുറിച്ചു.
അതേസമയം സച്ചിദാനന്ദന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവായത് അറിയില്ലെന്ന് അക്കാദമി സെക്രട്ടറി അബൂബക്കര്‍ അറിയിച്ചു.
ADSFADESASW