ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു, ഓന്തിനെ പോലെ നിറം മാറുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ


പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയത്തിന്റെ തിളക്കം കളയാൻ ചിലർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇടത് വോട്ടുകൾ കുറഞ്ഞു. പാലക്കാട് സിപിഐഎമ്മിന് മൂന്നാം സ്ഥാനമാണ് ഉള്ളത്. വോട്ടുകൾ കൂടിയിട്ടില്ല. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി മുഖ്യമന്ത്രി തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാടും വയനാടും ചേലക്കരയിലും രാഷ്ട്രീയ മത്സരമാണ് നടന്നത്.

മൂന്ന് മണ്ഡലങ്ങളിലും നടന്നത് രാഷ്ട്രീയപോരാട്ടമാണ്. പാലക്കാട് അര ഡസനോളം സംഭവങ്ങളാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസിനെ വഷളാക്കാനായി സിപിഐഎം നടത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് സിപിഐഎം തങ്ങൾക്കെതിരെ വിവാദങ്ങൾ സൃഷ്ട്ടിച്ചത്. അതെല്ലാം അവർക്ക് തന്നെ തിരിച്ചടിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐ നേതാക്കളുമായി നടത്തിയ കൂടികാഴ്ചയെക്കുറിച്ചും പ്രതിപക്ഷനേതാവ് പ്രതികരിക്കുകയുണ്ടായി. രാഹുൽ മാങ്കുട്ടം ഒരു എസ്ഡിപിഐ നേതാകളുമായും കൂടികാഴ്ച നടത്തിയിട്ടില്ല. സ്ഥാനാർത്ഥി പോകുന്ന പല സ്ഥലങ്ങളിലും ആളുകളുമായി ഫോട്ടോ എടുക്കേണ്ടി വരും. ജമാ അത്തെ ഇസ്‌ലാമിക്കെതിരെ ആഞ്ഞടിക്കുന്ന മുഖ്യമന്ത്രി അതെ നേതാക്കളുമായി നിൽക്കുന്ന ഫോട്ടോ വേണമെങ്കിൽ കാണിച്ചുതരാമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

article-image

AEQWEWEW

You might also like

Most Viewed