രാജ്യത്തെ കലാസ്വാദകർക്ക് ഇനി വസന്തകാലം
ജനവരി, ഫെബ്രവരി മാസങ്ങളിൽ രാജ്യത്തെ കലാസ്വാദകർക്കായി, ‘സ്പ്രിങ് ഓഫ് കൾച്ചർ’ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ബഹ്‌റൈൻ നാഷനൽ തിയറ്ററിൽ നടന്ന വാർത്തസമ്മേളനത്തിലാണ്, ഈ പരിപാടിയുടെ 19ാം പതിപ്പ് 2025 ജനുവരി ആറു മുതൽ ഫെബ്രുവരി 28 വരെ നടക്കുമെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ്, ആന്‍റ്ക്വിറ്റീസ് പ്രസിഡന്റ്, ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ അറിയിച്ചത്. ജനുവരി ഒമ്പതിന് സിയാദ് സൈമാന്റെ നേതൃത്വത്തിലുള്ള, ബഹ്‌റൈന്‍ മ്യൂസിക് ബാന്‍ഡിന്റെയും ബഹ്‌റൈന്‍ കലാകാരന്‍ ഇബ്രാഹിം ഹബീബിന്റെയും സംഗീത പരിപാടി, ബഹ്‌റൈന്‍ നാഷനല്‍ തിയറ്ററിൽ നടക്കും. ജനുവരി 10ന്, അറബ് ലോകത്തെ ഏറ്റവും പ്രശസ്തനായ സംഗീതജ്ഞൻ സീസർ എന്നറിയപ്പെടുന്ന, കാദിം അല്‍ സാഹിറിന്റെ പരിപാടി, അൽ ദാന ആംഫി തിയറ്റിൽ അരങ്ങേറും. ഇദ്ദേഹം ഇത് മൂന്നാം തവണയാണ് ബഹ്റൈനിലെത്തുന്നത്.
ജനുവരി 30 -31 തീയ്യതികളിൽ ഡോണ്‍ ക്വിക്‌സോട്ട് സംഗീതാവിഷ്കാരവും, ഫെബ്രുവരി ആറിന് ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഒമര്‍ ഖൈറത്ത്, ബഹ്റൈനി സംഗീതജ്ഞനായ ഡോ. മുബാറക് നജമിന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രക്കൊപ്പം നടത്തുന്ന സംഗീതപരിപാടിയും അരങ്ങേറും. ഫെബ്രുവരി 13ന് ഈജിപ്ഷ്യന്‍ കലാകാരന്‍ അമല്‍ മഹറിന്റെ പരിപാടിയടക്കം മറ്റ് വിവിധ സാംസ്കാരിക പരിപാടികളും കവിത സായാഹ്നങ്ങള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവയും അരങ്ങേറും.
kjhhjkhjklhjkl