ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയ ആളാണ് പിണറായി വിജയൻ; വി ഡി സതീശൻ
പാലക്കാട് കോൺഗ്രസ് വിജയിച്ചത് എസ്ഡിപിഐയുടെ കൂടി വോട്ട് വാങ്ങിയെന്ന ആരോപണത്തിൽ മറുപടിയുമായി വി ഡി സതീശൻ. സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവെന്നും ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളെന്നും വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശ്രീധരന് പോയ വോട്ടിൽ ഭൂരിഭാഗവും രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടിയെന്നും അവയെല്ലാം എസ്ഡിപിഐയുടെ വോട്ടാണോയെന്നും സതീശൻ ചോദിച്ചു. 1996ൽ ദേശാഭിമാനി ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തുകൊണ്ട് എഴുതിയ ലേഖനമുണ്ട്. മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയത് പിണറായി വിജയനാണെന്നും സതീശൻ പറഞ്ഞു. ചേലക്കരയിലെ സ്ഥാനാർത്ഥി വിവാദത്തിലും പരാജയത്തിലും, സ്ഥാനാർത്ഥിയെ തീരുമാനിച്ചത് നേതൃത്വം ആണെന്നും അതുകൊണ്ട് അവർക്കും ഉത്തരവാദിത്വമുണ്ടെന്നും സതീശൻ പറഞ്ഞു. രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന, കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ ആളാണ്. പാലക്കാടേക്കാൾ മികച്ചതായിരുന്നു ചേലക്കരയിലെ പ്രചാരണം എന്നിരുന്നിട്ടും തന്റെ കണക്കുകൾ തെറ്റിയെന്നും സതീശൻ പറഞ്ഞു.
ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി നിർത്തിയതിൽ ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ ഉള്‍പ്പടെയാണ് വിമർശനമുയർന്നത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നുമാണ് പ്രാദേശിക നേതാക്കളുടെ വിമർശനം.
asdafas
çxcdx