മുനമ്പം കേസ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണൽ
മുനമ്പം കേസ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണൽ. ജഡ്ജ് രാജന്‍ തട്ടിലാണ് വിലക്കേര്‍പ്പെടുത്തിയത്. മുനമ്പം കേസില്‍ ഫറൂഖ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ വിലക്ക്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റേതാണ് നിര്‍ദ്ദേശം. 2019ല്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.
അതേസമയം മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു. നിയമവശങ്ങള്‍ ഇന്ന് പരിശോധിക്കും. നിരവധി നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാന്‍ കഴിയുക എന്നുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
adsadfs