കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണം; പ്രമേയം പാസാക്കി മണിപ്പൂർ എൻഡിഎ


കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ. പ്രത്യേക സൈനിക അവകാശം പിൻവലിക്കണം എന്നും മണിപ്പൂർ എൻഡിഎ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. കുക്കി സംഘടനക്കെതിരെ 7 ദിവസത്തിനകം അടിയന്തര നടപടി വേണമെന്നും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം തുടങ്ങിയ 8 ഇന ആവശ്യങ്ങൾ അടങ്ങിയ പ്രമേയം മണിപ്പൂർ എൻ ഡി എ പാസ്സാക്കി. സമയപരിതിക്കുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളുമായി കൂടിയാലോചിച്ചു രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

അധിക സേനയെ അയച്ച് മണിപ്പൂരിലെ പ്രശ്നം അവസാനിപ്പിക്കാൻ കഴിയില്ല , പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി ബിരേൻ സിങ്ങ് ആണെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം വിമർശിച്ചു. പിടിവാശി ഉപേക്ഷിച്ച് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ച് ജനങ്ങളോട് സംസാരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

 

article-image

ERETGTRT

You might also like

Most Viewed