സുരേന്ദ്രനോടല്ല പണം ചോദിച്ചത്, വയനാടിന് ആരുടെയും പോക്കറ്റിൽ നിന്ന് എടുത്തുനൽകുന്ന പണം വേണ്ട; വി ഡി സതീശൻ


വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളം എന്നൊരു സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിൽ ഇല്ലെന്ന സമീപനമാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും കേന്ദ്രസർക്കാരിന്റെ തനിനിറം തുറന്നു കാണിക്കപ്പെട്ടുവെന്നും സതീശൻ വിമർശിച്ചു.

വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഈ വിവരം പുറത്തുവന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും സതീശൻ പറഞ്ഞു. വയനാടിന് വേണ്ടത് ആരുടെയും പോക്കറ്റിൽ നിന്ന് എടുത്തുനൽകുന്ന പണമല്ല. SDRF അല്ല, പ്രത്യേക സഹായം തന്നെയാണ് വേണ്ടത്. അർഹതയുള്ള തുക മനഃപൂർവം നിഷേധിക്കുന്നുവെന്നും ഈ നടപടി ഞെട്ടൽ ഉളവാക്കുന്നതെന്നും വി ഡി സതീശൻ പ്രതികരിച്ചു.

കേരളത്തിന്റെ മനോഭാവമാണ് പ്രശ്നം എന്ന കെ സുരേന്ദ്രന്റെ പരാമർശത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനോട് ആരും പണം ചോദിച്ചിട്ടില്ല എന്നായിരുന്നു സതീശന്റെ മറുപടി. എപ്പോൾ വേണമെങ്കിലും ബിജെപിയുമായി കോംപ്രമൈസ് ചെയ്യുമെന്നതിനാൽ കേന്ദ്രത്തിനെതിരായ സമരത്തിൽ സിപിഎമ്മിനെയോ സർക്കാരിനെയോ കൂട്ടുപിടിക്കില്ലെന്നും യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യുമെന്നും സതീശൻ പറഞ്ഞു.

article-image

A

You might also like

Most Viewed