സരിന്‍ ഉത്തമന്‍, യോഗ്യനായ സ്ഥാനാര്‍ത്ഥി, ആത്മകഥയ്ക്ക് പിന്നിൽ അതിശക്തമായ ഗൂഢാലോചന നടന്നു; ഇ പി ജയരാജന്‍


താൻ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ. പുസ്തകം പുറത്തിറക്കാൻ ഡി സി ബുക്സിന് എന്ത് അവകാശമാണുള്ളത്. ചാനലില്‍ വന്നിട്ടുള്ള ഒരു കാര്യവും താന്‍ എഴുതിയതല്ല. വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്താനാണ് ഡിജെപിക്ക് പരാതി കൊടുത്തത്. അതി ശക്തമായ ഗൂഢാലോചന നടന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്‌ പുറത്തുവന്നത്‌ ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസി മറുപടി പറയണം. അതിനാണു വക്കീൽ നോട്ടീസ് കൊടുത്തത്. ഭാഷാശുദ്ധി വരുത്താൻ നൽകിയ ആൾ വിശ്വസ്ഥനാണ്. കാര്യങ്ങളെല്ലാം പരിശോധിച്ച് വ്യക്തത വരുത്തിയാലേ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് പറയാൻ പറ്റൂ. സംശയാസ്പദമായ കാര്യങ്ങളിലൂടെ പറയുന്നത്

കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിൽ കാണുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് നിലവാരം വേണം. കോൺഗ്രസുകാർക്ക് കള്ളപ്പണ ഇടപാടാണ്. സുരേന്ദ്രന് എപ്പോൾ അടി കിട്ടും എന്ന് പറയാനാവില്ല. ബിജെപിക്ക് ഉള്ളിൽ തന്നെ അടിയാണ്. എം എം ഹസനു മാനസിക രോഗം. പ്രകാശ് ജാവദേക്കര്‍ വന്നത് പരിചയപ്പെടാനാണ്. കൂടിക്കാഴ്ചയെ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയാണ് ഡോ സരിന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു. സരിന്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

article-image

aqswadfsadsdfsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed