കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്നത് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്’; ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി


ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന അത്യധികം പ്രാധാന്യമുള്ള ഉത്തരവാദിത്തം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് എന്നും ആ ഉത്തരവാദിത്തം മികച്ച രീതിയില്‍ നിര്‍വ്വഹിക്കാനുള്ള പ്രചോദനം പകരുക എന്നതും ശിശുദിനാചരണത്തിന്റെ ലക്ഷ്യമാണ് എന്നും ശിശുദിനം ചെയ്യുന്നത് എന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു .

ജാതിമതവര്‍ഗഭേദമന്യേ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കഴിയേണ്ടതുണ്ട്. ആ ലക്ഷ്യം ഏറ്റെടുത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യവും വളരെ പ്രധാനമാണ്. ഇക്കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ നടപ്പാക്കാന്‍ സമൂഹത്തിന്റെ ശ്രദ്ധയും പിന്തുണയും അനിവാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യബോധവും മതനിരപേക്ഷ മനസ്സുമുള്ള ഉത്തമ പൗരരായി കുട്ടികളെ വളര്‍ത്തുക എന്ന ചുമതലയും സമൂഹത്തിനുണ്ട് എന്നും ഏറ്റവും ശോഭനമായ ഭാവി അവര്‍ക്കായി ഉറപ്പുവരുത്താന്‍ കേരളസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

article-image

ERSWGDESWAEQSWQWA

You might also like

Most Viewed