ദിവ്യക്ക് പകരക്കാരി വന്നു; അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പിൽ നിന്ന് പി പി ദിവ്യ വിട്ടു നിന്നു.

തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കുണ്ടായിരുന്നു. കളക്ടർ അരുൺ കെ വിജയൻ ആണ് വിലക്കിയത്. ഇതനുസരിച്ച് രാവിലെ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വലിയ സുരക്ഷയാണ് പഞ്ചായത്തിന് പുറത്ത് ഒരുക്കിയിരുന്നത്.

article-image

jklhjulhjg

You might also like

Most Viewed