ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ്, വോട്ടര്‍മാരുടെ നീണ്ടനിര
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണുന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. അതേസമയം, ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയശ്രദ്ധ ആകർഷിച്ച വയനാട്ടിൽ 14,71,742 പേർക്കാണ് വോട്ടവകാശം. എൽഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ. ആകെ 16 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 11 ബൂത്തുകൾ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ചേലക്കരയിൽ 2.13 ലക്ഷം വോട്ടർമാർക്കായി 180 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. റിസർവ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുൾപ്പടെ ആകെ 236 ഇവിഎമ്മുകൾ ക്രമീകരിച്ചിട്ടുണ്ട്. എൻഡിഎക്കായി കെ.ബാലകൃഷ്ണനും യുഡിഎഫിനായി രമ്യ ഹരിദാസ്, എൽഡിഎഫിനായി യു.ആർ.പ്രദീപും ഉൾപ്പടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനു മണ്ഡലത്തിൽ വോട്ടില്ല. കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം ആശ്രമം സ്കൂളിലെ 25-ാംനമ്പർ ബൂത്തിലാണ് പ്രദീപിനു വോട്ട്. പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലാണ് ബാലകൃഷ്ണനു വോട്ട്.
drsgydrerwerwerw